Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shobhayatra Publicity

Pathanamthitta

ശോഭായാത്രയുടെ പ്ര​ചാ​ര​ണ വാ​ഹ​നം ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

അ​ടൂ​ർ: ശോ​ഭാ​യാ​ത്ര​യു​ടെ പ്ര​ചാ​ര​ണവാ​ഹ​നം ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കു​ന്നി​ട​ത​റ​യി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ൻ (80) ആ​ണ് മ​രി​ച്ച​ത്. കു​റു​മ്പ​ക​ര ഉ​ട​യാ​ൻ മു​റ്റം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​ം.

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യെ​ക്കു​റി​ച്ച് അ​നൗ​ൺ​സ് ചെ​യ്തു പോ​യ വാ​ഹ​നം പി​ന്നി​ലേ​ക്ക് എ​ടു​ത്ത് തി​രി​ക്കു​ന്ന​തി​നി​ടെ കാൽനട യാ​ത്ര​ക്കാ​ര​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ പ​ത്ത​നാ​പു​ര​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേഹം മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: സ​തീ​ഷ് കു​മാ​ർ, സ്വ​പ്ന. മ​രു​മ​ക്ക​ൾ: ബി​ന്ദു,
ജ​യ​റാം.

Latest News

Corehub Up